Latest NewsKeralaNews

വ്യാജ വാറ്റ് വേട്ട; എക്‌സൈസിന്റെ തന്ത്രപരമായ നീക്കത്തില്‍ പിടികൂടിയത് പത്ത് ലിറ്റര്‍ ചാരായം, മൂന്ന് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് മാാനന്തവാടി മേഖലയില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ വന്‍ വ്യാജവാറ്റ് വേട്ട. കാട്ടി മൂല, വെണ്‍മണി വാളാട് ടൗണ്‍, മേലേ വരയാല്‍ എന്നീ പ്രദേശങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പത്ത് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും വാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. രണ്ട് സംഭവങ്ങളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: പാലാ പോര് മുറുകുന്നു; പ്രചാരണം കൊഴുപ്പിക്കാൻ മുൻനിര നേതാക്കളും രംഗത്ത്

വാളാട് എടത്തന കരയോത്തിങ്കല്‍ ബാലചന്ദ്രന്‍ (51) ആലക്കല്‍ പുത്തന്‍മിറ്റം വെള്ളന്‍ എന്ന സതീഷ് (30), ഉക്കിടി രാജന്‍ (29) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ബാലചന്ദ്രനില്‍ നിന്നാണ് അഞ്ച് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും പിടികൂടിയത്. ചാരായത്തിന്റെ ആവശ്യക്കാരെന്ന വ്യാജേനെയാണ് എക്സൈസ് സംഘം ഇയാളെ സമീപിച്ചത്. രണ്ട് ബാരലും വാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: സ്വാതിതിരുനാൾ സംഗീതകോളേജിൽ ജോലി ഒഴിവ്

സതീഷ്, രാജന്‍ എന്നിവരില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദീന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.കെ. അജയകുമാര്‍, പി. വിജേഷ് കുമാര്‍, കെ.എം. അഖില്‍, രാജേഷ്, പി. വിപിന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

ALSO READ: മലയാളത്തിൽ പിഎസ്‌സി പരീക്ഷ; മുഖ്യ മന്ത്രി പിണറായി വിജയൻറെ ചർച്ച നാളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button