Latest NewsKeralaNews

പാലാ പോര് മുറുകുന്നു; പ്രചാരണം കൊഴുപ്പിക്കാൻ മുൻനിര നേതാക്കളും രംഗത്ത്

പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രചാരണം കൊഴുപ്പിക്കാൻ മുൻനിര നേതാക്കളും കളത്തിൽ ഇറങ്ങും. യുഡിഎഫിനായി വോട്ടുറപ്പിക്കാൻ പി ജെ ജോസഫും പാലായിലെ പ്രചാരണത്തിനെത്തും. പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും

എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെയും എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ഇടത് പ്രചാരണ യോഗത്തിനെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളിൽ പങ്കെടുക്കും.

ALSO READ: ഭിന്നതകള്‍ ഉണ്ടെങ്കിലും പരസ്പരം കൈകൊടുത്ത് പി.ജെ.ജോസഫും ജോസ്.കെ.മാണിയും

വരുന്ന പതിനെട്ടാം തീയതി പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button