മേലൂർ: വലിയ മഴ കഴിഞ്ഞുള്ള ഇടവേളകളിൽ മയിലുകൾ പാടശേഖരങ്ങളിൽ. അടിച്ചിലി അങ്കണവാടിക്കു സമീപമുള്ള പാടശേഖരത്തിലും പറമ്പിലും വീട്ടുമുറ്റങ്ങളിലും മയിലുകൾ കൂട്ടമായി വരുന്നതായി നാട്ടുകാർ പറയുന്നു. മയിലുകളെ കണ്ടെത്തിയ മേഖലകളിൽ പൊന്തക്കാടുകളും കൃഷയിടങ്ങളുമുണ്ട്.
സ്വാഭാവിക വനം നശിച്ചുകൊണ്ടിരിക്കുന്നതും പൊന്തക്കാടുകൾ വളരുന്നതും നാട്ടിലെ മണ്ണിന്റെ ആർദ്രത കുറയുന്നതും മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട്, കോനൂർ, വാലുങ്ങാമുറി മേഖലകളിലും മയിലുകളെ കണ്ടെതായി പറയപ്പെടുന്നു.
ALSO READ: ചാകര: കടപ്പുറത്തൊട്ടാകെ മലയാളിയുടെ പ്രിയപ്പെട്ട മൽസ്യം നിറഞ്ഞ വിസ്മയ കാഴ്ച
പുഷ്പഗിരി- പാലപ്പിള്ളി റോഡിനു സമീപമുള്ള പാടത്തും മയിലുകൾ വാസമുറപ്പിച്ചിട്ട് മാസങ്ങളായി.
Post Your Comments