Latest NewsKeralaNews

പാല ഉപതെരഞ്ഞെടുപ്പ് : എന്‍സിപിയില്‍ നിന്ന് കൂട്ടരാജി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി. മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി വെച്ചത്. 42 പേരാണ് രാജിവെച്ചത്. പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചായിരുന്നു രാജി.

Read Also : ജസ്റ്റ് ഒരു കോള്‍ .. വീട്ടിലേയ്ക്ക് വിളിയിക്കാനെന്ന പേരില്‍ മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന്‍ പൊലീസ് വലയില്‍

ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പളളിയുടെ നേതൃത്വത്തിലാണ് രാജി. മുന്‍ എന്‍സിപി പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളാണ് രാജിവച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എന്‍സിപിയിലെ കൂട്ടരാജി പ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതാക്കള്‍.

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭ മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23നാണ്. 27നാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button