Latest NewsIndiaNews

ഗണേശ വിഗ്രഹ നിമഞ്ജന പരിപാടിക്കിടെ നാഗനൃത്തം ചെയ്ത യുവാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ നാഗനൃത്തത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗുരുചരണ്‍ താക്കൂറാണ് മരിച്ചത്. ആഘോഷ പരിപാടിക്കിടെ നൃത്തത്തില്‍ മറ്റുള്ളവരോടൊപ്പം ചുവടു വെച്ച ഗുരുചരണ്‍ ആദ്യം തല നിലത്തുകുത്തി ചാടി.

വീണ്ടും സമാനരീതിയില്‍ ചാടാനുള്ള ശ്രമത്തിനിടെയാണ് തല നിലത്തിടിച്ചത്. ബോധരഹിതനായി കിടന്ന ഗുരുചരണിനെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അപകടം നടന്നുടന്‍ തന്നെ ഇയാള്‍ മരിച്ചിരുന്നു.

READ ALSO: ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

അടുത്തിടെ ഒരു വാഹനാപകടത്തില്‍ ഗുരുചരണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

READ ALSO: ആന്ധ്രാപ്രദേശിൽ ബോട്ട് മറിഞ്ഞു : നിരവധിപേരെ കാണാതായി

shortlink

Related Articles

Post Your Comments

Related Articles


Back to top button