പാരീസ്: സൗദി രാജകുടുംബത്തിന് ആശ്വാസമായി കോടതി തീരുമാനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകള്‍ക്ക് ഫ്രഞ്ച് കോടതി വിധിച്ച തടവുശിക്ഷയ്ക്ക് താല്‍ക്കാലിക സ്റ്റേ ലഭിച്ചു. പ്ലംബര്‍ തൊഴിലാളിയെ തടഞ്ഞുവച്ചതിനും മര്‍ദ്ദിച്ചതിനുമാണ് ഫ്രഞ്ച് കോടതി 10 മാസത്തെ തടവുശിക്ഷ വിധിച്ചത്. പാരീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read Also : ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ? മരടിലെ ഫ്ലാറ്റുകളില്‍ തീരുന്നതല്ല നിയമലംഘനം- അഡ്വ. ഹരീഷ് വാസുദേവന്‍
സൗദി രാജാവിന്റെ മകളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സഹോദരിയുമായ ഹസ്സ ബിന്‍ സല്‍മാന്‍ രാജകുമാരിയാണ് കേസില്‍ അകപ്പെട്ടത്. തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് തൊഴിലാളിയായ അഷ്റഫ് ഈദ് എന്ന യുവാവിനെ രാജകുമാരിയുടെ അംഗ രക്ഷകര്‍ പിടികൂടി മര്‍ദ്ദിക്കുകയും രാജകുമാരിയുടെ കാല്‍ക്കല്‍ വീഴാന്‍ നിര്‍ബന്ധിതനാക്കി എന്നതുമാണ് കേസ്. കൈയില്‍ നിന്നും ഫോണ്‍ പിടിച്ച് വാങ്ങിയെന്നും ഒരു പട്ടിയോട് പെരുമാറുന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും അഷ്റഫ് പൊലീസിന് മൊഴി നല്‍കി.
അതേസമയം,ഈ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് രാജകുമാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ 10 മാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കാനുള്ള വിധി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഫ്രഞ്ച് കോടതി ഉത്തരവ് പുറത്ത് വിടുകയായിരുന്നു. ശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പായതിനാല്‍ അപ്പീല്‍ നല്‍കാനാണ് രാജകുമാരിയുടെ തീരുമാനം. തന്റെ ഭാഗത്ത് നിന്ന് തെറ്റായ യാതൊരു പ്രവര്‍ത്തിയും ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകര്‍ വഴി രാജകുമാരി കോടതിയെ അറിയിച്ചു.
Post Your Comments