Latest NewsNews

ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ? മരടിലെ ഫ്ലാറ്റുകളില്‍ തീരുന്നതല്ല നിയമലംഘനം- അഡ്വ. ഹരീഷ് വാസുദേവന്‍‌

കൊച്ചി•മരടിലെ 5 ഫ്ലാറ്റുകൾ പൊളിക്കാനാണ് കോടതിവിധി. എന്നാൽ അതുകൊണ്ട് തീരുന്നില്ല നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകളുടെ എണ്ണമെന്ന് പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍‌. എറണാകുളം ഗോശ്രീ പാലത്തിനു അടുത്തുള്ള ടാറ്റയുടെ ‘ത്രിത്വം’ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിനു പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിന് മുൻപാണ് കെട്ടിടം നിർമ്മിച്ചത്. 2015 ൽ പാരിസ്ഥിതികാനുമതി നൽകിയപ്പോൾ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമായ 2 നിബന്ധനകളോടെയാണ് പാരിസ്ഥിതിക അനുമതി നൽകിയതെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.

കായലിൽ നിന്ന് 150 മീറ്റർ വിട്ടിട്ടേ ഏതൊരു നിർമ്മാണവും നടത്താവൂ.60 മീറ്റർ ഉയരം മാത്രമേ പാടുള്ളൂ. ത്രിത്വത്തിന്റെ മുൻപിലൂടെ പോകുന്ന ആർക്കും ഒരുകാര്യം വ്യക്തമാകും. കായലിൽ നിന്ന് 50 മീറ്റർ പോലും വിട്ടിട്ടല്ല നിർമ്മാണം നടത്തിയത്. 150 മീറ്ററിൽ നിർമ്മാണം പാടില്ലെങ്കിൽ ആ നിബന്ധന ലംഘിച്ചു പണിത 3 ടവർ എങ്കിലും ത്രിത്വത്തിൽ ഉണ്ട്.

2010 നും 2015 നും ഇടയിൽ കൊച്ചി കോർപ്പറേഷൻ ഭരിച്ചവരും ജില്ലാ കളക്ടര്മാരും ടൌൺപ്ലാനർമാരും ഈ നിയമലംഘനം കണ്ടില്ലെന്നു നടിച്ചു ഇതിന് കൂട്ടുനിന്നു. നാളെ കോടതി പറഞ്ഞാൽ ഇതും പൊളിക്കേണ്ടി വരില്ലേയെന്നും ഹരീഷ് ചോദിക്കുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ?

മരടിലെ 5 ഫ്ലാറ്റുകൾ പൊളിക്കാനാണ് കോടതിവിധി. എന്നാൽ അതുകൊണ്ട് തീരുന്നില്ല നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകളുടെ എണ്ണം.

എറണാകുളം ഗോശ്രീ പാലത്തിനു അടുത്തുള്ള ടാറ്റയുടെ ‘ത്രിത്വം’ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിനു പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിന് മുൻപാണ് കെട്ടിടം നിർമ്മിച്ചത്. 2015 ൽ പാരിസ്ഥിതികാനുമതി നൽകിയപ്പോൾ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമായ 2 നിബന്ധനകളോടെയാണ് Environment Clearance നൽകിയത്.

കായലിൽ നിന്ന് 150 മീറ്റർ വിട്ടിട്ടേ ഏതൊരു നിർമ്മാണവും നടത്താവൂ.60 മീറ്റർ ഉയരം മാത്രമേ പാടുള്ളൂ.

ത്രിത്വത്തിന്റെ മുൻപിലൂടെ പോകുന്ന ആർക്കും ഒരുകാര്യം വ്യക്തമാകും. കായലിൽ നിന്ന് 50 മീറ്റർ പോലും വിട്ടിട്ടല്ല നിർമ്മാണം നടത്തിയത്. 150 മീറ്ററിൽ നിർമ്മാണം പാടില്ലെങ്കിൽ ആ നിബന്ധന ലംഘിച്ചു പണിത 3 ടവർ എങ്കിലും ത്രിത്വത്തിൽ ഉണ്ട്.

ഉയരമോ? 60 മീറ്ററിലും എത്രയോ കൂടുതൽ. 2010 നും 2015 നും ഇടയിൽ കൊച്ചി കോർപ്പറേഷൻ ഭരിച്ചവരും ജില്ലാ കളക്ടര്മാരും ടൌൺപ്ലാനർമാരും ഈ നിയമലംഘനം കണ്ടില്ലെന്നു നടിച്ചു ഇതിന് കൂട്ടുനിന്നു.

നാളെ കോടതി പറഞ്ഞാൽ ഇതും പൊളിക്കേണ്ടി വരില്ലേ? ഇന്ന് എല്ലാ പത്രത്തിലും ഫുൾ പേജ് പരസ്യമുണ്ട് ത്രിത്വത്തിന്റെ. വാങ്ങുന്നവരെ ഇതൊക്കെ ബോധ്യപ്പെടുത്തി വേണ്ടേ ഫ്ലാറ്റ് വിൽക്കാൻ?? പാരിസ്ഥിതികാനുമതി ഒക്കെ വായിച്ചു നോക്കിയിട്ട് ഫ്ലാറ്റ് വാങ്ങിക്കാൻ മലയാളി ഇനിയെങ്കിലും പഠിക്കുമോ?

-അഡ്വ.ഹരീഷ് വാസുദേവൻ.

https://www.facebook.com/photo.php?fbid=10157602098457640&set=a.10150673487047640&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button