റിയാദ്: അമേരിക്കയിലും യൂറോപ്പിലുമുള്ള ഏകദേശം 4600 കോടി സ്വത്തുവകകള്‍ വിറ്റഴിച്ച് സൗദി രാജകുമാരന്മാര്‍. 600 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന റിയല്‍ എസ്റ്റേറ്റ്, വിനോദക്കപ്പലുകള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവയാണ് സൗദി രാജകുമാരന്മാര്‍ വിറ്റത്.
Read Also :ഹിജാബ് ധരിച്ചേ പരീക്ഷ എഴുതൂ എന്ന വാശിയില്‍ വിദ്യാര്‍ത്ഥിനികള്‍, വീണ്ടും പരീക്ഷ ബഹിഷ്‌കരിച്ചു
അതിസമ്പന്നരായ രാജകുടുംബത്തിന്റെ മേല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെത്തുടര്‍ന്നാണ്, ഇവര്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൗദി രാജകുടുംബാംഗങ്ങളുടെ വരുമാനം വെട്ടിക്കുറച്ച എം.ബി.എസിന്റെ നടപടികളെ മറികടക്കുന്നതിന് വേണ്ടിയും തങ്ങളുടെ ആഢംബര ജീവിതരീതി നിലനിര്‍ത്തുന്നതിന് വേണ്ടിയുമാണ് ഇവര്‍ സ്വത്തുക്കള്‍ വിറ്റഴിച്ചതെന്ന് പറയുന്നു. ഇംഗ്ലണ്ടിലെ 155 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊട്ടാരം മുതല്‍ 200 അടിയുടെ ആഢംബര കപ്പല്‍ വരെ വിറ്റ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ട്.
Post Your Comments