ന്യൂ ഡൽഹി : സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാനായി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ്. മാന്ദ്യം മറികടക്കാനുള്ള ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍ വെറും മുഖംമിനുക്കലുകള്‍ മാത്രമാണെന്നും സമ്പദ്‍വ്യവസ്ഥയെക്കുറിച്ചും അതിന്‍റെ തകര്‍ച്ചയെ കുറിച്ചും നിര്‍മല സീതാരാമന് ഒന്നുമറിയില്ലെന്നും കോൺഗ്രസ് വിമർശിച്ചു.
Also read : കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ തെന്നിന്ത്യൻ സംസ്ഥാനത്ത് പ്രതിഷേധം
സാമ്പത്തിക രംഗം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ എത്രത്തോളമാണ്, അതിന്‍റെ തീവ്രത എന്താണെന്നും അത് മറികടക്കുക എങ്ങനെയാണെന്നും ധനമന്ത്രിക്ക് ധാരണയില്ല. മുമ്പ് ചില സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക രംഗം കൂടുതല്‍ മോശമായി എന്നും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതും ഗുണകരമാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ പാക്കേജ് ആണ് പ്രഖ്യാപിക്കേണ്ടത്. എന്നാല്‍, കേവലം മുഖം മിനുക്കാനുള്ള ശ്രമങ്ങളാണ് ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ ഉള്ളതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Post Your Comments