Latest NewsIndiaNews

ചെറുകിട ബാങ്ക് ലൈസൻസിന് പുതിയ നിയമം

ബെംഗളൂരു: ചെറുകിട ബാങ്കിങ് രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് സ്വകാര്യ മേഖലയിലെ പേയ്മെന്റ് ബാങ്ക്, സഹകരണ ബാങ്ക്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്‌മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി) ആരംഭിക്കാൻ ലൈസൻസ് നൽകുന്നു. 200 കോടി രൂപ ഓഹരി മൂലധനമുള്ള കമ്പനികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. പേയ്മെന്റ് ബാങ്കുകൾ ചെറുബാങ്കുകളായി മാറുന്നതോടെ ഉപയോക്താക്കള്‍ക്ക് ചെറുകിട വായ്പ ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ ലഭിക്കും.

Read also: കാന്‍സര്‍ പരിചരണം ഉള്‍പ്പെടെ 1392 ചികിത്സകളുടെ തുക പരിഷ്‌കരിയ്ക്കുന്നു

കേരളത്തില്‍ നിന്നുള്ള ഇസാഫ് അടക്കം പത്ത് കമ്പനികള്‍ക്കാണ് റിസര്‍വ് ബാങ്ക് ചെറു ബാങ്കിംഗ് ലൈസന്‍സ് നല്‍കിയത്. ഇതോടെ ചെറുകിട സംരംഭക(എം.എസ്.എം.ഇ) വായ്പകള്‍, കാര്‍ഷിക വായ്പകള്‍ തുടങ്ങിയ അനുവദിക്കാനും എവിടെയും ശാഖകള്‍ തുറക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button