ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരാറുണ്ടോ? കമ്പ്യട്ടറില്‍ ടൈപ്പ് ചെയ്യുമ്പോഴുണ്ടാകുന്ന ശബ്ദവും അടുത്തിരിക്കുന്നയാള്‍ എന്തെങ്കിലും ചവയ്ക്കുന്ന ശബ്ദവും പ്ലാസ്റ്റിക് കവറുകള്‍ അനങ്ങുമ്പോള്‍ കേള്‍ക്കുന്ന ശബ്ദവും നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ? ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരുണ്ട്. ഭക്ഷണം കഴിക്കുന്ന ശബ്ദം, നടക്കുന്ന ശബ്ദം, ബ്ലാക്ക് ബോര്‍ഡില്‍ ചോക്കിട്ട് എഴുതുന്ന ശബ്ദം, ഗ്ലാസില്‍ സ്പൂണിട്ട് ഇളക്കുന്ന ശബ്ദം ഇവയൊക്കെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അത് നിസാരമായി കാണരുത്.
എന്തുകൊണ്ടാണ് ചില ശബ്ദങ്ങള്‍ ഇങ്ങനെ അരോചകമായി തോന്നുന്നത്. മിസോഫോണിയ (Misophonia) എന്ന അവസ്ഥയാണിത്. മിസോഫോണിയ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ശബ്ദവിരോധം എന്നാണ്. എന്നാല്‍ ഈ സ്വഭാവ വിശേഷമുള്ള ഒരാള്‍ക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടായിരിക്കയില്ല. മിസോഫോണിയ ഉള്ള ഒരാള്‍ക്ക് ചിലശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വര്‍ധിക്കുകയും അസ്വസ്ഥത ഉണ്ടാവുകയും ഒക്കെയാണ് ചെയ്യുന്നത്.
മീസോഫോണിയ അനുഭവപ്പെടുന്ന ഒരാള്‍ക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാകുന്നു എന്നാണ് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം (select sound sensitivity syndrome) എന്നും സൗണ്ട് റെയ്ജ് (sound rage) എന്നും ഇതിനെ പറയുന്നത് എന്നും പഠനം പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശബ്ദത്തോടുള്ള അമര്‍ഷമാണിത്. വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളില്‍ കുറച്ചുമാറ്റം വരുത്തിയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയാം. എന്നാല്‍ നിയന്ത്രണാതീതമായാല്‍ ഡോക്ടറുടെ സഹായം തേടാം.
ALSO READ: മരണശേഷവും ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കും; ഞെട്ടിക്കുന്ന കണ്ടെത്തൽ ഇങ്ങനെ
Post Your Comments