മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന് കണ്ടെത്തൽ. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ്‍ വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യം കണ്ടെത്തിയത്. പലപ്പോഴും മോര്‍ച്ചറിയില്‍ കിടത്തിയ മൃതദേഹം ചലിക്കുന്നതായി രണ്ട് പലരും പേടിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു.
Read also: അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗം ഇങ്ങനെ
പതിനേഴ് മാസത്തോളം ഒരു മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്. ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണ് ഈ ചലനങ്ങള്‍ ഉണ്ടാകുന്നത്. മൃതദേഹത്തിന്റെ ചലനം നിരീക്ഷിക്കുന്നതിനായി ഒട്ടേറെ ടൈം ലാപ്‌സ് ക്യാമറകളും ഗവേഷകര്‍ ഉപേക്ഷിച്ചു. ഈ കണ്ടെത്തൽ പോലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
Post Your Comments