ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും പാകിസ്ഥാൻ. പാകിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ആണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരിക്കാം. എന്നാൽ സൈന്യം ദുർബലരല്ലെന്ന് റാഷിദ് അഹമ്മദ് പറഞ്ഞു. താന്‍ ഒറ്റയാള്‍ സൈന്യമാണെന്നും ഇന്ത്യയോട് മാത്രം പോരാടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുര്‍ബലമായേക്കാവുന്ന പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ ഇന്ത്യ തെറ്റിദ്ധരിക്കരുത്. കാശ്മീരിലെ ആളുകളോട് ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും റാഷിദ് കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു.
Post Your Comments