റിയാദ് : സന്ദര്‍ശക വിസയില്‍ പതിവായി സൗദിയിലെത്തി പണ പിരിവ് നടത്തിയിരുന്ന മലയാളി പിടിയിൽ. ദമ്മാം സീകോ പരിസരത്തുവെച്ച് കോഴിക്കോട് സ്വദേശിയാണ് സൗദി രഹസ്യ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തവണ ഇയാൾ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തി പിരിവ് നടത്തിയിരുന്നു പിരിവ്. കട ബാധ്യതകള്‍ കാരണം വീട് ജപ്തി ചെയ്യപ്പെടാന്‍ പോകുന്നുവെന്നും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതകളും ചൂണ്ടിക്കാട്ടിയായിരുന്നു പതിവ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പള്ളിയില്‍ വെച്ച് ഇയാള്‍ സഹായാഭ്യര്‍ത്ഥന നടത്തുകയും ഇവിടെയെത്തിയവരില്‍ നിന്ന് പണം ശേഖരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ രഹസ്യ പൊലീസിന്റെ നിരീക്ഷണത്തിലായത്. ചോദ്യം ചെയ്യലിനും പ്രാഥമിക അന്വേഷണങ്ങള്‍ക്കും ശേഷം ഇയാളെ നാടുകടകത്തല്‍കേന്ദ്രത്തിലേക്ക് മാറ്റയെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments