ന്യൂഡല്‍ഹി: സ്വയം വിഡ്ഢിയായി വീണ്ടും ഇമ്രാൻ ഖാൻ. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വിഡ്ഢിത്തങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയിലെ 58 അംഗങ്ങള്‍ക്കും ട്വിറ്ററിലൂടെ നന്ദി പറഞ്ഞാണ് അദ്ദേഹം ലോകത്തെ മുഴുവന്‍ ചിരിപ്പിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി സമ്മേളനത്തില്‍ പാകിസ്ഥാന്റെ ആരോപണങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയിരുന്നു. പാകിസ്ഥാന്റ ഇടപെടലുകളെ ഇന്ത്യ വിമര്‍ശിക്കുകയുമുണ്ടായി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
സമ്മേളനത്തിന് ശേഷമായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ഇന്ത്യ സൈന്യത്തെ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഉപരോധങ്ങള്‍ നീക്കം ചെയ്യണമെന്നുമുള്ള തങ്ങളുടെ ആവശ്യത്തിനൊപ്പം നിലകൊണ്ട 58 രാജ്യങ്ങള്‍ക്കും നന്ദി പറയുന്നുവെന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.
ALSO READ: ക്ലാസ് മുറിയിൽ ഗ്രനേഡ്; പരിഭ്രാന്തരായി കുട്ടികൾ
എന്നാല്‍ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 47 മാത്രമാണ് അംഗബലം. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 13ഉം, ഏഷ്യ പസഫിക്കില്‍ നിന്നും 13 ഉം ലാറ്റിന്‍ അമേരിക്കയില്‍ നിന്നും കരീബീയയില്‍ നിന്ന് എട്ടും പശ്ചിമ യൂറോപ്പിലും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി ഏഴും കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ആറ് അംഗങ്ങളുമാണ് ഉള്ളത്. അങ്ങനെ മൊത്തം 47 രാജ്യങ്ങളെയാണ് 2019-2021ലേക്ക് സമിതിയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
Post Your Comments