Latest NewsNewsIndia

25 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഭര്‍തൃ സഹോദരനടക്കം 4 പേര്‍ പിടിയില്‍ : പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും

ഭിവണ്ടി• 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഭര്‍തൃ സഹോദരനും രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ഉള്‍പ്പടെ നാലുപേരെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലെ നാർപോളി പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവരെ വെള്ളിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു.

ബുധനാഴ്ച വൈകുന്നേരം ഭിവണ്ടി റെയിൽവേ സ്റ്റേഷന് സമീപം ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഇരയെ ഭർത്താവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇത് മറ്റു മൂന്ന് പ്രതികള്‍ കാണാനിടയായി. തുടര്‍ന്ന് പ്രതികള്‍ യുവതിയുടെ ഭർത്താവിന്റെ സഹോദരനെ ആക്രമിച്ച ശേഷം, മൂന്നു പേരിൽ രണ്ടുപേർ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഇര നാർപോളി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസ് ഭര്‍തൃസഹോദരനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ച പോലീസ് വ്യാഴാഴ്ച രാത്രിയോടെ മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.1

shortlink

Related Articles

Post Your Comments

Related Articles


Back to top button