Latest NewsIndiaNewsInternational

ഇമ്രാൻ ഖാന് രക്ഷയില്ല, കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിന് തിരിച്ചടി; പാക്ക് നിയമ മന്ത്രാലയ സമിതി പറഞ്ഞത്

ഇസ്‍ലാമബാദ്: കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പരാജയപ്പെട്ടു. പാക്ക് നിയമ മന്ത്രാലയ സമിതി കേസ് നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

ALSO READ: പാലത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് യുവതി, പ്രശ്നത്തിൽ യുവാവ് ഇടപെട്ടു; പിന്നീട് സംഭവിച്ചത്

കശ്മീരിലെ പ്രതിഷേധങ്ങൾക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന സമീപനങ്ങൾ ആഗോള തലത്തിൽ കൂടുതൽ ഇസ്‍ലാം വിശ്വാസികളെ തീവ്രവാദത്തിലേക്കു നയിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങൾ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ALSO READ: കിഫ്ബിയെ ചൊല്ലി വിവാദം പുകയുന്നു, ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടികളുടെ കുംഭകോണം മറച്ചുവെക്കാനാണെന്ന് ബിജെപി നേതാവ്

ജനങ്ങൾ ഇന്ത്യയ്ക്കെതിരാകും. ഇന്ത്യയിലെ മുസ്‍ലീം വിഭാഗക്കാരുടെ കാര്യം മാത്രമല്ല, ലോകത്താകെ 1.25 ബില്യൻ ഇസ്‍ലാം വിശ്വാസികളുണ്ട്. അവരെല്ലാം ഇതു കണ്ടുകൊണ്ടിരിക്കുകയാണ്– പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി. ആയിരക്കണക്കിനു ജനങ്ങളെ തടവിൽ വയ്ക്കുന്നതിലൂടെ നിങ്ങൾ കൂടുതൽ പേരെ തീവ്രവാദത്തിലേക്കു തള്ളിവിടുകയാണ്. ഇതാണ് ഇന്ത്യയോട് എനിക്കു പറയാനുള്ളത്– മുസഫറാബാദിൽ നടന്ന റാലിയിൽ ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button