Latest NewsNewsIndia

കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് സംശയം; എഴുപതുകാരനായ സന്യാസിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി

കാൺപൂർ: കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് സംശയിച്ച് എഴുപതുകാരനായ സന്യാസിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ പാൻഹായ്‌ ഗ്രാമത്തിലാണ് സംഭവം. ഷാജഹാൻപൂർ സ്വദേശിയായ റാം ബറോസിയാണ് കൊല്ലപ്പെട്ടത്. സമീപത്ത് തന്നെയുള്ള ഒരു അമ്പലത്തിൽ ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ വേഷവിധാനങ്ങൾ കണ്ട് സംശയിച്ച നാട്ടുകാർ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്ന ആളാണെന്ന് തെറ്റിദ്ധരിക്കുകയും കൂട്ടത്തോടെ മർദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസുകാരെയും നാട്ടുകാർ മർദിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ടുണ്ട്.

Read also: ഉരുള്‍പൊട്ടലിന്റെയും മിന്നല്‍ പ്രളയത്തിന്റെയും കൊടിയ ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന കേരളത്തിൽ 31 കരിങ്കല്‍ ക്വാറികള്‍ കൂടി തുറക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button