Latest NewsIndia

തികച്ചും ഇന്ത്യക്കാരെന്ന അഭിമാനത്തോടെ കാശ്മീർ ജനതയും : നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണമായും നീക്കിയപ്പോൾ കൂടുതൽ ഉത്സാഹത്തോടെ

1.08 കോടി രൂപയുടെ പണമിടപാട് ഇത് വരെ നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ശ്രീനഗര്‍ : കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കശ്മീരില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കശ്മീരിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും ജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 15,157 സര്‍ജറികളാണ് ആശുപത്രികളില്‍ നടന്നത്. കൂടാതെ ഔട്ട് പേഷ്യന്റ് സേവനങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.

സം​സ്ഥാ​ന​ത്ത് 65 ശ​ത​മാ​നം മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. മ​രു​ന്നു​ക​ള്‍ കു​റ​വി​ല്ല. 95 ശ​ത​മാ​നം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ 35,000 രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 11,000 ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി​യെ​ന്നും സ​ര്‍​ക്കാ​ര്‍ പ​ത്രക്കു​റി​പ്പി​ലു​ടെ അ​റി​യി​ച്ചു.

ഉരുള്‍പൊട്ടലിന്റെയും മിന്നല്‍ പ്രളയത്തിന്റെയും കൊടിയ ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന കേരളത്തിൽ 31 കരിങ്കല്‍ ക്വാറികള്‍ കൂടി തുറക്കുന്നു

ബാങ്കിംഗ് എടിഎം സേവനങ്ങളും പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടുണ്ട് 1.08 കോടി രൂപയുടെ പണമിടപാട് ഇത് വരെ നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടാതെ കശ്മീരില്‍ ലാന്റ് ലൈന്‍ സേവനങ്ങള്‍ പൂര്‍ണ്ണമായി പുനസ്ഥാപിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കുപ്പ് വാര ജില്ലയില്‍ പോസ്റ്റ് പെയ്ഡ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചതായും, ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയതായും ആഭ്യന്തര മന്ത്രാലയം വിശദമാക്കി. ജ​മ്മു കാ​ഷ്മീ​രി​ലെ 92 ശ​ത​മാ​നം നി​യ​ന്ത്ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button