ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിന്റെ കശാപ്പുകാരനെന്നും പുതുതലമുറ ഹിറ്റ്ലറെന്നും വിശേഷിപ്പിച്ച് പാക്കിസ്ഥാനിലെ ഭരണപക്ഷ പാര്‍ട്ടിയായ പിടിഐ. ട്വിറ്ററിലായിരുന്നു പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധിക്ഷേപം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയാണിത്. നരേന്ദ്ര മോദി ഭീരുവാണ് എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ഇന്ത്യന്‍ പ്രധാനമന്ത്രി ഭീരുവായതിനാലാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. താന്‍ കശ്മീരിന്റെ അംബാസിഡറാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഹിന്ദുക്കളുടേതിന് തുല്യമായ പരിഗണന ബിജെപി സര്‍ക്കാര്‍ നല്‍കുന്നില്ല. മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും സിഖ് മതവിഭാഗങ്ങള്‍ക്കും അനുഭവിക്കേണ്ടിവരുന്നത് വലിയ വിവേചനമാണ്. ഹിറ്റ്‌ലറുടെ പാത പിന്തുടരുന്ന മോദിക്ക് ഇന്ത്യന്‍ അധീന കശ്മീരില്‍ എന്തും ചെയ്ത് വിജയിക്കാം എന്ന മോഹം നടക്കില്ല എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിരാകരിച്ചിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയത്.ഇന്ത്യന്‍ സേന കശ്മീരില്‍ തുടരുന്ന ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനും പാക്കിസ്ഥാന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് തെളിയിക്കാനുമാണ് മുസാഫറബാദിലെ റാലിയെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി ഇന്ത്യയെ ശുദ്ധീകരിക്കാനാണു മോദിയുടെ ശ്രമം, ആര്‍എസ്എസ് ഇന്ത്യയിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു, കാഷ്മീരില്‍ ഫാഷിസം നടപ്പാക്കുന്നു എന്നിങ്ങനെ പോകുന്നു പിടിഐയുടെ അധിക്ഷേപങ്ങള്‍.
A monster who supervised the murder of over a 1000 Indian Muslims in Gujarat, imagine what sort of atrocities he would be inflicting on Kashmiri people with a total communication blackout to suppress the voices #KashmirSolidarityJalsa pic.twitter.com/zal8CHcNT6
— PTI (@PTIofficial) September 13, 2019
Post Your Comments