ന്യൂഡല്‍ഹി : ഹവാല ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി സംബന്ധിച്ച് കോടതിയുടെ തീരുമാനം ഇങ്ങനെ. കസ്റ്റഡി കാലാവധി സെപ്തംബര്‍ 17 വരെ നീട്ടി. ഡല്‍ഹി കോടതിയാണ് ചൊവ്വാഴ്ച വരെ ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിനല്‍കിയിട്ടുള്ളത്. മുന്‍ കര്‍ണാടക മന്ത്രിയുടെ ആരോഗ്യനിലയ്ക്കാണ് മുന്‍ഗണന നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിര്‍ദേശിച്ചു. ഡികെയെ ചോദ്യം ചെയ്യുന്നതിന് മുമ്പായി ആരോഗ്യനില പരിശോധിച്ചേ മതിയാവൂ എന്നും ജഡ്ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് അഭിഭാഷകരായ അഭിഷേക് മനു സിങ് വി കോടതിയെ ധരിപ്പിച്ചിരുന്നു. ഒമ്പത് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ കോടതിയില്‍ അഭിഭാഷകന്‍ മുഖേന ഡികെ ശിവകുമാര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു.
Read Also : വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു : ലാന്‍ഡിംഗിനു പിന്നില്‍ വെറുമൊരു കാപ്പികപ്പ്
അഞ്ച് ദിവസത്തേക്ക് കൂടി ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഉന്നയിച്ച ആവശ്യം. ചോദ്യങ്ങളില്‍ നിന്ന് ശിവകുമാര്‍ ഒഴിഞ്ഞുമാറുകയാണെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. 800 കോടിയുടെ ബിനാമി സ്വത്തുക്കളാണ് ഡികെ ശിവകുമാറിനുള്ളതെന്നാണ്അ ഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് കോടതിയില്‍ വ്യക്തമാക്കിയത്.
Post Your Comments