Latest NewsNewsIndia

ഇടതു മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

കൊല്‍ക്കത്ത: ഹൗറയില്‍ നടന്ന ഇടതുമാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാനത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മക്കെതിരെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ഹൗറയില്‍ നിന്ന് നഗരമധ്യത്തിലേക്ക് കടക്കാന്‍ ശ്രമിച്ച റാലി പൊലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി.

ALSO READ:  പെല്ലറ്റ് ആക്രമണം: തെ​രു​വി​ലെ വി​രാ​ട്​ യാത്രയായി; പൊലീസ് നിലപാട് മാറ്റി

വന്‍ ജനപങ്കാളിത്തമുണ്ടായിരുന്ന മാര്‍ച്ച് നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമര്‍ക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ചേര്‍ന്നായിരുന്നു പ്രതിഷേധറാലി സംഘടിപ്പിച്ചത്. ഇന്നലെ ഹൂഗ്ലിയില്‍ നിര്‍ത്തിയ നാനോ പ്ലാന്റിന് സമീപത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഇത് കൊല്‍ക്കത്ത നഗരത്തിന് സമീപത്ത് എത്തിയപ്പോഴേക്ക് നിരവധിപ്പേര്‍ റാലിയില്‍ അണിനിരക്കുകയും നിയന്ത്രണാതീതമാവുകയുമായിരുന്നു.

ALSO READ: ചരിത്രം കുറിച്ച് കൊച്ചിന്‍ മെട്രോ; വ്യാഴാഴ്ച മാത്രം യാത്ര ചെയ്തത് ഒരുലക്ഷത്തിലധികം പേര്‍

‘നബന്ന ചലോ’ അഥവാ, നിയമസഭയിലേക്ക് പോകാം – എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്. കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ തൊഴിലില്ലാത്ത യുവാക്കള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

https://twitter.com/WeForNews/status/1172429822645035009

shortlink

Related Articles

Post Your Comments

Related Articles


Back to top button