കോയമ്പത്തൂര്‍•വിനായക പ്രതിമ നിമഞ്ജന ഘോഷയാത്രയ്ക്കിടെ ഒരു സമുദായത്തിനും പാകിസ്ഥാനുമെതിരെ മുദ്രാവാക്യം മുഴക്കിയ മൂന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ ആറിന് മുത്തണ്ണന്‍കുളത്ത് നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
ഘോഷയാത്രയ്ക്കിടെ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
സി.അരവിന്ദ് സാമി (22), എം ലോഗനാഥന്‍ (20), കെ.ശിവസാമി (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഐ.പി.സി 153 (ബി), 505 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡില്‍ വിട്ടു. കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
150 ഓളം ഗണേശ വിഗ്രഹങ്ങള്‍ വി.എച്ച്.പി നഗരത്തിലുടനീളം സ്ഥാപിക്കുകയും സെപ്റ്റംബര്‍ 6 ന് വിഗ്രഹങ്ങള്‍ മുത്തന്നങ്കുളത്ത് സ്നാനത്തിന് എത്തിക്കുകയും ചെയ്തിരുന്നു. മുത്തന്നങ്കുളത്തിന് സമീപം നടന്ന ഘോഷയാത്രയിൽ ഒരു സംഘം വിഎച്ച്പി പ്രവർത്തകർ ജമ്മു കശ്മീർ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സമുദായത്തിനും പാകിസ്ഥാനുമെതിരെ മുദ്രാവാക്യം വിളിച്ചു. ചില വിഎച്ച്പി കേഡർമാർ അവരുടെ മൊബൈൽ ഫോണുകളിൽ ഘോഷയാത്ര റെക്കോർഡു ചെയ്യുകയും വീഡിയോകൾ പരസ്പരം പങ്കിടുകയും ചെയ്തിരുന്നു.
Post Your Comments