തൃശൂര്‍: മരണ വീട്ടില്‍ സി പി എം പ്രവര്‍ത്തകരുടെ കൊലവിളി. കുന്നംകുളത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ ആയുധങ്ങളുമായെത്തിയാണ് സംഘം വെല്ലുവിളിച്ചത്. അക്രമി സംഘം സമീപത്തെ വീടിനുനേരെ ആക്രമണവും നടത്തി.
സി പി എം പ്രവര്‍ത്തകരുടെ വെല്ലുവിളി ചോദ്യം ചെയ്തതിനാണ് അയല്‍വാസിയുടെ വീട് ആക്രമിച്ചത്. അക്രമത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥയ്ക്ക് കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബി ജെ പി പ്രവര്‍ത്തകന്‍ പ്രവീണിന്റെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ക്കിടെ അക്രമി സംഘം എത്തിയത്. 20 ഓളം വരുന്ന സി പി എം പ്രവര്‍ത്തകര്‍ മരണവീട്ടില്‍ കൊലവിളി നടത്തുകയായിരുന്നു.
ALSO READ: പാലാ പോര്: ഒരുമിച്ച് പോകാൻ തയ്യാറായി ജോസഫ്; ജോസ് കെ മാണിയുമായി ചർച്ച നടത്തും
സംഭവത്തിനെതിരെ പ്രദേശവാസികളായ വീട്ടമ്മമാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്രമികള്‍ക്കെതിരെ പോലീസ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Post Your Comments