മുംബൈ : ആരംഭത്തിലെ നേട്ടം തുടരാനായില്ല. ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 166.54 പോയിന്റ് താഴ്ന്നു 37,104.28ലും, നിഫ്റ്റി 52.90 താഴ്ന്നു 10982.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനനിർമാണ മേഖലയിലും. വിപണിയിലുമുള്ള പ്രതിസന്ധിയാണ് ഓഹരി വിപണിയിൽ തിരിച്ചടിയായതെന്നാണ് റിപ്പോർട്ട്.
Also read : കാത്തിരിപ്പുകൾ അവസാനിച്ചു : ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്കൂട്ടർ ഹോണ്ട വിപണിയിലെത്തിച്ചു
ഇന്ത്യാബുൾസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ നേട്ടം സ്വന്തമാക്കിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, ഐടിസി, ബോഷ്, ടിവിഎസ് മോട്ടോർ കമ്പനി, കമ്മിൻസ് ഇന്ത്യ, ഐഷർ മോട്ടോർ , അശോക് ലെയ്ലാൻഡ്, ബജാജ് ഓട്ടോ, ഭാരത് ഫോർജ് ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലേക്ക് വീണു.
Also read : വിവിധ തസ്തികകളിൽ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ അവസരം : ഉടൻ അപേക്ഷിക്കാം
സെന്‍സെക്സ് 136 പോയിന്റ് ഉയർന്നു 37406ലും നിഫ്റ്റി 39 പോയിന്റ് ഉയർന്ന് 11074ലുമായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 877 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 243 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. ഐടി ഓഹരികളൊഴികെ മറ്റ് വിഭാഗങ്ങളിലെ ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു.
Post Your Comments