ശ്രീനഗര്‍ : കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കശ്മീരില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കശ്മീരിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും ജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 15,157 സര്‍ജറികളാണ് ആശുപത്രികളില്‍ നടന്നത്. കൂടാതെ ഔട്ട് പേഷ്യന്റ് സേവനങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.
ബാങ്കിംഗ് എടിഎം സേവനങ്ങളും പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടുണ്ട് 1.08 കോടി രൂപയുടെ പണമിടപാട് ഇത് വരെ നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടാതെ കശ്മീരില്‍ ലാന്റ് ലൈന്‍ സേവനങ്ങള്‍ പൂര്‍ണ്ണമായി പുനസ്ഥാപിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കുപ്പ് വാര ജില്ലയില്‍ പോസ്റ്റ് പെയ്ഡ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചതായും, ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയതായും ആഭ്യന്തര മന്ത്രാലയം വിശദമാക്കി.
പെട്രോള്‍ ഉത്പന്നങ്ങളും, ഭക്ഷ്യ വസ്തുക്കളും കശ്മീരില്‍ ആവശ്യത്തിന് ലഭ്യമാണ്. ആഗസ്റ്റ് ആറ് മുതല്‍ 42,600 ട്രക്ക് സാധനങ്ങളാണ് കശ്മീരില്‍ എത്തിച്ചതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Post Your Comments