റിയാദ് : സൗദിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കേരളത്തിലേയ്ക്ക് വിമാന സര്‍വീസ് വരുന്നു. കുറഞ്ഞ നിരക്കിലുള്ള സര്‍വീസുമായി സൗദിയിലെ ഫ്‌ളൈനാസ് കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങുന്നു. റിയാദില്‍ നിന്നും അടുത്ത മാസം 16 മുതലാണ് സര്‍വീസ്. ആഴ്ചയില്‍ മൂന്ന് ദിനം സര്‍വീസുകളുണ്ടാകും. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുമുണ്ട്.
Read Also : വരുമാന നഷ്ടം : തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനി
സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഫ്‌ളൈനാസ്. അടുത്ത മാസം 16 മുതല്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു.
തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് സര്‍വീസ്. പുലര്‍ച്ചെ 12.50 ന് റിയാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25 ന് തിരിച്ച് പുറപ്പെട്ട് 12 ന് റിയാദിലെത്തും.
ആദ്യം 545 റിയാലിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ 634 റിയാലിന് ലഭ്യമാണ്. 20 കിലോയാണ് സൌജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ 30ഉം 40ഉം കിലോ കൊണ്ടു പോകാം. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് സമാനമാണ് ഫ്‌ളൈ നാസിന്റെ നിരക്കുകള്‍. ഇതോടെ കരിപ്പൂര്‍ സെക്ടറില്‍ മത്സരം മുറുകും.
Post Your Comments