ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പഷ്തൂണ്‍ വംശജരടക്കമുള്ള വിദേശികളുള്‍പ്പെടുന്ന ജിഹാദികളെയാണ് ഏഴു ഭീകരപരിശീലന ക്യാമ്പുകളിലായി പാക് ചാരസംഘടനയായ ഐ.എസ്.ഐയും പാക് സേനയും ഒരുക്കിയിട്ടുള്ളത്.
ഈ സന്നാഹത്തിന്റെ പൂര്‍ണവിവരങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ചോര്‍ത്തിയതാണിപ്പോള്‍ പാക്കിസ്ഥാന് തിരിച്ചടിയാകുന്നത്.ബാലക്കോട്ട് മാതൃകയില്‍ ഭീകരപരിശീലന കേന്ദ്രത്തില്‍ മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറാകുമോ എന്ന ആശങ്കയും ലോകരാജ്യങ്ങള്‍ക്കുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജിഹാദികളെ കശ്മീരിലേക്ക് നുഴഞ്ഞുകയറ്റി ഭീകരാക്രമണം നടത്താനുള്ള പദ്ധതി അതീവ ജാഗ്രതയോടെയാണ് ഇന്ത്യന്‍സേന നേരിടാനൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവലിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷാസേനയെ കശ്മീരില്‍ വിന്യസിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നടന്ന കല്ലേറുകളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഡി.ജി.പി. സ്ഥിരീകരിച്ചു. കല്ലേറില്‍ ഒരു ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടതായും ഓഗസ്റ്റ് ആറിനുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ 18-കാരന്‍ കഴിഞ്ഞ നാലാം തീയതി ആശുപത്രിയില്‍വച്ച് മരണപ്പെട്ടതായും ഡി.ജി.പി. പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കശ്മീരിന് പ്രത്യേക അവകാശം നല്‍കിയ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം കശ്മീര്‍ പൂര്‍ണമായും ഇപ്പോള്‍ സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്.
കലാപ കലുഷിതമായ കശ്മീരില്‍ അതിനു ശേഷം സുരക്ഷാസേനക്കുനേരെ ഒരു വെടിയൊച്ചപോലും ഉണ്ടായിട്ടില്ലെന്നതാണ് അജിത് ഡോവല്‍ തന്നെ പറയുന്നത്. നിലവില്‍ കശ്മീരിലെ ജനജീവിതം സാധാരണ നിലയിലെത്തിയിട്ടുമുണ്ട്. കശ്മീരിലെ നല്ലൊരു വിഭാഗം ജനങ്ങളും, വികസനവും തൊഴിലവസരങ്ങളും എത്തിക്കുന്ന കേന്ദ്ര തീരുമാനത്തെ പിന്തുണക്കുന്നതാണ് പാക്കിസ്ഥാനെ പ്രകോപിതരാക്കുന്നത്.കശ്മീരികള്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ പോരാടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ സേനാ വിന്യാസവും ശക്തമാക്കിയിരുന്നു.
അതേ നാണയത്തില്‍ ഇന്ത്യയും പ്രതിരോധം തീര്‍ത്തതോടെയാണ് ജിഹാദികളെ ഇറക്കിയുള്ള ഭീകരാക്രമണത്തിനുള്ള പുതിയ പദ്ധതി ഐ.എസ്.ഐ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.1990ല്‍ വിദേശ ജിഹാദികളെ ഇറക്കി ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ പദ്ധതിയിട്ടെങ്കിലും ഇന്ത്യന്‍ സുരക്ഷാ സേനകള്‍ ഈ നീക്കം ഫലപ്രദമായി തകര്‍ത്തിരുന്നു. അതിര്‍ത്തികളിലെ ഭീകരവാദ ക്യാമ്പുകളുടെയും ജിഹാദികളുടെയും കൃത്യമായ വിവരമാണ് റോ നിലവില്‍ കൈമാറിയിട്ടുള്ളത്. ഇന്ത്യ ഈ വിവരങ്ങള്‍ അമേരിക്ക, റഷ്യ അടക്കമുള്ള സൗഹൃദരാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇന്ത്യ തിരിച്ചടി നല്‍കിയാല്‍ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
ദക്ഷിണ കശ്മീരിലെ ഗൗര്‍ സെക്ടറില്‍ 80 ഭീകരവാദികളെയാണ് ഐ.എസ്.ഐ സജ്ജരാക്കിയിട്ടുള്ളത്. മച്ചാലില്‍ 60, കര്‍ണാല്‍ 50 , കേരന്‍ 40, ഉറി 20, നൗഗം 15, റാംപുര്‍ 10 എന്നിങ്ങനെയാണ് ജിഹാദികളെ വിന്യസിപ്പിച്ചതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി മിന്നലാക്രമണത്തില്‍ പാക് അധീനകശ്മീരിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ ബോംബിങ്ങിലൂടെയാണ് തകര്‍ത്തിരുന്നത്. ഇതിനു പിന്നാലെ അതിര്‍ത്തികളിലെ ഭീകരക്യാമ്പുകള്‍ ഐ.എസ്.ഐ പാക് സൈനിക ക്യാമ്പിനടുത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.
കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുമാറ്റിയ പുതിയ രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി കൂടിയാണ് പാക്ക് അധീനകശ്മീരില്‍ ഇപ്പോള്‍ ഭീകരക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.ഐ.എസ്.ഐ.എസ്, അല്‍ക്വയ്ദ , തെഹരീക് എ താലിബാന്‍ അടക്കമുള്ള സംഘടനകളിലൂടെയാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ ജിഹാദികളെ റിക്രൂട്ട് ചെയ്ത് അതിര്‍ത്തിയില്‍ പരിശീലിപ്പിച്ചു വരുന്നത്. ഈ നീക്കങ്ങള്‍ സി.ഐ.എയും മൊസാദുമടക്കമുള്ള ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ചു വരികയാണ്.പുല്‍വാമ ഭീകരാക്രമണത്തില്‍ നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ വിജയിച്ച ഇന്ത്യ, കശ്മീര്‍ വിഷയത്തില്‍ നയതന്ത്രപരമായും സൈനികപരമായുമുള്ള വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.
സാമ്പത്തിക നില തകർന്നു തരിപ്പണമായ പാകിസ്ഥാനിൽ പാലിന് പെട്രോളിനേക്കാൾ വില
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ വന്നാല്‍ അത് അവര്‍ക്ക് കനത്ത തിരിച്ചടിയാകും. സൈനിക ബജറ്റ് വിഹിതം വരെ വെട്ടിക്കുറക്കേണ്ടിവന്ന പരിതാപകരമായ അവസ്ഥയിലാണിപ്പോള്‍ ആ രാജ്യം. ആണവായുധമുള്ള രാഷ്ട്രമെന്ന ഭീഷണിയാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇതുവരെ ഉയര്‍ത്തിയിരുന്നത്.നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനുപിന്നാലെയാണ് കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുല്‍മാര്‍ഗ് മേഖലയില്‍ മാത്രം നുഴഞ്ഞുകയറുന്നവരെ തുരത്താന്‍ 350-ലേറെ ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ലഷ്‌കര്‍ ഭീകരരെ അറസ്റ്റ് ചെയ്തതായും ലെഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലണും നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments