തിരുവനന്തപുരം: ഓണക്കാലത്ത് എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ വിശുദ്ധിയിൽ നിരവധി പേർ അറസ്റ്റിലായി. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
220 കിലോ കഞ്ചാവും 98 ലക്ഷം രൂപയുടെ കള്ളപ്പണവും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. വിവിധ പരിശോധനയിൽ 1482 കേസുകളെടുത്തു.
വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 220 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 12 വരെയുള്ള ഓപ്പറേഷൻ വിശുദ്ധിയുടെ കണക്കുകളാണ് എക്സൈസ് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ടത്. പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് 1482 അബ്കാരി കേസുകളെടുക്കുകയും 1214 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ALSO READ: കുൽഭൂഷൺ ജാദവ് കേസ്: ഇനി ഒരിക്കൽ കൂടി നയതന്ത്ര സഹായം ലഭ്യമാക്കില്ല; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ
കേരളത്തിൽ വില്‍പ്പന നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുടെ വിതരണം സംസ്ഥാനത്തു വർധിച്ചുവെന്നും ഓപ്പറേഷൻ വിശുദ്ധിയിൽ തെളിഞ്ഞു. 98,62,950 രൂപയുടെ കള്ളപ്പണവും കണ്ടെത്തി. കൂടാതെ സിന്തറ്റിക് മയക്കു മരുന്നുകളായ ഹാഷിഷ്, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി, കൊക്കയിൻ തുടങ്ങിയവ വ്യാപകമായി കണ്ടെത്തി.പെന്റാസൊസൈനും, ട്രമഡോളും പോലെയുള്ള നാർക്കോട്ടിക് ഡ്രഗ്സുകളും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments