മുംബൈ : വരന്‍ പ്രതിശ്രുത വധുവായ ബാങ്ക് ജീവനക്കാരിയോട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടു, തുടര്‍ന്നു നടന്ന സംഭവം ഇങ്ങനെ. . . വിവാഹം ഉറപ്പിച്ചതിനു ശേഷം ലക്ഷങ്ങള്‍ ചോദിച്ചുവെന്നും നല്‍കാന്‍ വിസമ്മതിച്ചതോടെ വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും വധുവിന്റേയും കുടുംബത്തിന്റേയും പരാതി. ബാങ്ക് ജീവനക്കാരിയായ 24 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹം ഉറപ്പിച്ചതിനു ശേഷം ലക്ഷങ്ങള്‍ ചോദിച്ചുവെന്നും നല്‍കാന്‍ വിസമ്മതിച്ചതോടെ വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിമാന കമ്പനി ജീവനക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
യുവാവും യുവതിയും ഒരുവര്‍ഷമായി പരസ്പരം അറിയുന്നവരാണ്. ഇരുവരുടെയും വീട്ടുകാരാണ് വിവാഹം ആലോചിച്ചതും ഉറപ്പിച്ചതും. വിവാഹത്തോടനുബന്ധിച്ച് തന്റെ വീട്ടുകാരില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ വാങ്ങിയിരുന്നുവെന്നും പിന്നീടും പണം ചോദിച്ചപ്പോഴാണ് പ്രശ്‌നം ആയതെന്നും പരാതിയില്‍ പറയുന്നു. ഫര്‍ണിച്ചറും വസ്ത്രങ്ങളും വാങ്ങാനാണെന്നു പറഞ്ഞാണ് തുക വാങ്ങിയത്. അതിനുശേഷം 25 ലക്ഷം രൂപ കൂടി ചോദിച്ചു. ഇതിനു വിസമ്മതിച്ചോടെ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.
Post Your Comments