കൊച്ചി: റെക്കോർഡ് നേട്ടവുമായി കുതിച്ച് കൊച്ചി മെട്രോ. മെട്രോയിലെ യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു. സര്‍വീസ് തുടങ്ങി ആദ്യമായാണ് ഒരു ദിവസം ഇത്രയും പേര് യാത്ര ചെയ്തത്. മഹാരാജാസ്-തൈക്കൂടം സര്‍വീസ് ആരംഭിച്ചതോടെ 6.7 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. ഇതോടെ ദൈനംദിന പ്രവര്‍ത്തന ലാഭമെന്ന സുപ്രധാന നേട്ടവും മെട്രോ സ്വന്തമാക്കി. മഹാരാജാസ്-തൈക്കൂടം സര്‍വീസ് ആരംഭിച്ചത് ദിനംപ്രതി യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. അതേസമയം കൊച്ചിയിലെ ഓണത്തിരക്കിന്റെ ഒരു ഭാഗം വഹിച്ചത് മെട്രോയായിരുന്നു. ആലുവയില്‍ നിന്നും ലുലു മാളില്‍ നിന്നും വൈറ്റിലയിലേക്കുമുള്ള ഓരോ സർവീസും തിങ്ങിനിറഞ്ഞതായിരുന്നു.
Also read : പാലാ പോര്: ഒരുമിച്ച് പോകാൻ തയ്യാറായി ജോസഫ്; ജോസ് കെ മാണിയുമായി ചർച്ച നടത്തും
പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവജനങ്ങള്ക്ക് സൗകര്യപ്രദമായ രീതിയില്‍ മെട്രോ ഒരുക്കിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ചകളില്‍ പകുതി തുക മതി എന്നതും യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നു. അതോടൊപ്പം വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ നീട്ടിയതും, റോഡിന്റെ ശോചനീയാവസ്ഥയും ബ്ലോക്കുമെല്ലാം മെട്രോയിൽ ആളുകൂടാന്‍ കാരണമായി.
Post Your Comments