ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ സൈന്യം തയ്യാറാണ്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷിയുടെ പ്രസ്താവന കേട്ട ശേഷം ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. കശ്മീര്‍ ഇന്ത്യയുടെതാണ്. ഇതാണ് സത്യവും യാഥാര്‍ത്ഥ്യവുമെന്നും അദ്ദേഹം പറഞ്ഞു.പാക് അധീനകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി ഇന്ത്യ ഏതറ്റം വരെ പോകുമെന്ന നിലപാടും ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചയുണ്ടാകുന്നെണ്ടെങ്കില്‍ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് കരസേനാ മേധാവിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്.30 വര്‍ഷങ്ങളായി കശ്മീര്‍ ജനത ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീര്‍ ഇന്ത്യയുമായി സമന്വയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments