ബറേലി: തന്നെ ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി. മൊറാദാബാദ് ജില്ലയിലെ മൈനേതേര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വീട്ടുകാര്‍ക്ക് വിഷം നല്കി മയക്കിക്കിടത്തിയ ശേഷമാണ് 16കാരി കാമുകനൊപ്പം ഒളിച്ചോടിയത്. വിഷം കഴിച്ച് അബോധാവസ്ഥയിലായ ഏഴുപേരെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാര്‍, രണ്ട് സഹോദരന്മാര്, സഹോദര ഭാര്യ, സഹോദരന്റെ മകന് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ സഹോദരന്റെ ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരമാണ്.
ALSO READ: നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്മി ശരത്കുമാറിന്റെ വീഡിയോ വൈറലാകുന്നു
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിലായിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയുമായി വീണ്ടും അടുത്തത്. എന്നാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ അരവിന്ദ് കുമാര്‍ എന്ന യുവാവിനെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 2018 ഡിസംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച് വീണ്ടും അടുപ്പത്തിലാവുകയായിരുന്നു.
Post Your Comments