
ടൊറന്റോ : കാനഡയില്‍ രാഷ്ട്രീയ അസ്ഥിരത. പാര്‍ലമെന്റ് പിരിച്ചുവിട്ട് രെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ബുധനാഴ്ച, ഗവര്‍ണര്‍ ജൂലിയ പെയറ്റിനെ കണ്ടാണ് പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യര്‍ഥിച്ചത്. ഇതോടെ ഒക്ടോബര്‍ 21നു നടക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണം ആംഭിച്ചു. ഇത്തവണ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേരിടുന്നത്. 338 അംഗ പാര്‍ലമെന്റില്‍ നിലവില്‍ ലിബറല്‍ പാര്‍ട്ടിക്ക് 177ഉം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 95 സീറ്റുകളാണ് ഉള്ളത്. 170 ആണ് സീറ്റുകള്‍ ലഭിച്ചാല്‍ ഭരണം നേടാം.
ലിംഗസമത്വത്തിന്റെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് 2015 നവംബറില്‍ അധികാരത്തിലേറിയ ട്രൂഡോയ്ക്ക് എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര നിസ്സാരമാകില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നുണ്ട്. ഇനിയും വളരെയധികം ജോലികള്‍ ചെയ്യാനുണ്ടെന്നും ലിബറല്‍ സര്‍ക്കാരിനു കീഴില്‍ തന്നെ കാനഡ മുന്നോട്ടു കുതിക്കുമെന്നു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ട്രൂഡോ പ്രഖ്യാപിച്ചു. 1935നു ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഒന്നില്‍ കൂടുതല്‍ തവണ അധികാരത്തിലേറിയിട്ടുണ്ടെന്ന ചരിത്രവും ട്രൂഡോയ്ക്ക് ആത്മവിശ്വാസം പകരുന്നു.
Post Your Comments