Latest NewsNewsIndia

വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞു; 1000 അധ്യാപകര്‍ക്കെതിരെ നടപടി

ചെന്നൈ: വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ക്കെതിരെ നടപടി. അലസമായ മൂല്യനിര്‍ണയവും മാര്‍ക്കുകള്‍ കൂട്ടിയിട്ടതില്‍ പിഴവുമുണ്ടെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ പേരില്‍ ആയിരത്തോളം അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. 11, 12 ക്ലാസുകളിലെ 1500ലേറെ വിദ്യാര്‍ഥികളാണ് മാര്‍ക്ക് എട്ട് മുതല്‍ 50 വരെ മാര്‍ക്ക് കുറഞ്ഞുപോയെന്ന പരാതി ഉന്നയിച്ചത്. അധ്യാപകരുടെ വിശദീകരണം കൂടി പരിഗണിച്ചശേഷമാണ് മൂല്യനിര്‍ണയത്തിലെ അപാകം തന്നെയാണ് മാര്‍ക്ക് കുറയാന്‍ കാരണമെന്ന് കണ്ടെത്തിയതെന്ന് തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

READ ALSO: കശ്മീർ വിഷയം : 60 രാജ്യങ്ങളുടെ പിന്തുണയുണ്ട്, എന്നാൽ ഏതൊക്കെയെന്ന് പേര് പറയില്ലെന്ന് പാകിസ്ഥാന്‍

ഈ വര്‍ഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കിയിരുന്നത് 5000ത്തിലധികം വിദ്യാര്‍ഥികളായിരുന്നു. അതില്‍ 30 ശതമാനം പേര്‍ക്കും പുനര്‍മൂല്യ നിര്‍ണയം മാര്‍ക്കില്‍ വ്യത്യാസമുണ്ടായിരുന്നു. കൃത്യമായ മൂല്യനിര്‍ണയത്തിനും മാര്‍ക്കുകള്‍ കൂട്ടിയിടുന്നതിനും നിരവധി സംവിധാനങ്ങളുണ്ടായിട്ടും അധ്യാപകര്‍ക്ക് അബദ്ധങ്ങള്‍ പറ്റിയതായാണ് കണ്ടെത്തിയത്. പല ഉത്തരക്കടലാസുകളും ശരിയായി പരിശോധിച്ചിട്ടില്ല. 10 പേജുകള്‍ വരെ പരിശോധിക്കാതെ വിട്ടുപോയ ഉത്തരക്കടലാസുകളുമുണ്ട്. പുനര്‍മൂല്യനിര്‍ണയം കഴിഞ്ഞപ്പോള്‍ 50 മാര്‍ക്ക് വരെയാണ് ചില വിദ്യാര്‍ഥികള്‍ക്ക് കൂടിയത്. 80 മാര്‍ക്ക് നേടിയ ഒരു കുട്ടിയുടെ ഉത്തരക്കടലാസില്‍ 8 മാര്‍ക്കാണ് രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 24 ഉത്തരക്കടലാസുകള്‍ മാത്രമാണ് മൂല്യനിര്‍ണയ ക്യാമ്പില്‍ ഒരു ദിവസം ഒരു അധ്യാപകന് നല്‍കുന്നതെന്നും ചില വിഷയങ്ങള്‍ക്ക് 10 ഉത്തരക്കടലാസുകള്‍ മാത്രമാണ് ഒരു ദിവസം നോക്കാനുണ്ടാവുകയെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിശദീകരിച്ചു. 11, 12 ക്ലാസുകളില്‍ 17 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഒരുകോടിയിലധികം ഉത്തരക്കടലാസുകള്‍ പരിശോധിക്കാന്‍ 72 മൂല്യനിര്‍ണയ ക്യാമ്പുകളാണുണ്ടായിരുന്നത്. 70000 അധ്യാപകരാണ് ക്യാമ്പുകളിലുണ്ടായിരുന്നത്.

READ ALSO: അനുഷ്‌കയ്‌ക്കൊപ്പം ബീച്ചിൽ അവധി ആഘോഷിച്ച് കോഹ്ലി; ചിത്രങ്ങൾ വൈറലാകുന്നു

അതേസമയം നടപടി നേരിടുന്ന അധ്യാപകര്‍ക്ക് ആനൂകല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക, സ്ഥാനക്കയറ്റം വൈകുക തുടങ്ങിയവയായിരിക്കും നേരിടേണ്ടി വരിക. നടപടിയെടുക്കുന്നതിന് മുമ്പ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button