അബുദാബി: ഗതാഗത നിയമലംഘനങ്ങളുടെ വീഡിയോ പങ്കുവെച്ച് യുഎഇ പോലീസ്. അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗിന്റെ വീഡിയോയാണ് യുഎഇ പോലീസ് ചൊവ്വാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിരുത്തരവാദപരമായ ഇത്തരം ഡ്രൈവിംഗ് റോഡപകടങ്ങള്‍ക്ക് കാരണമാകുമെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിനും പരിക്കേല്‍ക്കുന്നതിനും കാരണം അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ALSO READ: മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ മുന്‍ഭാര്യമാര്‍ പഞ്ഞിക്കിട്ടു
വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. പെട്ടെന്ന് വേഗത കൂട്ടുന്നതോ വാഹനം തിരിക്കുകയോ ചെയ്തത് മൂലമുണ്ടായ അപകടങ്ങള്‍ക്ക് ഉദാഹരണമായി വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ 1,000 ദിര്‍ഹവും നാല് ബ്ലാക്ക് പോയിന്റുകളും പിഴയായി ഈടാക്കുമെന്നും പോലീസ് പറഞ്ഞു.
شرطة #أبوظبي : 1000 درهم غرامة و4 نقاط مرورية مخالفة ارتكاب "الانحراف المفاجئ" بالمركبة.#مصدر_للأخبار pic.twitter.com/YUbHBPk5WW
— مصدر (@MSDAR_NEWS) September 10, 2019
ALSO READ: ആശുപത്രിയില്‍ വെച്ച് നവജാത ശിശുവിനെ മാറ്റിയെന്ന പരാതിയുമായി യുവതി; ഡിഎന്‍എ ടെസ്റ്റിന് നിര്‍ദേശം
2018 ല്‍ എമിറേറ്റ്‌സില്‍ നടക്കുന്ന റോഡപകടങ്ങളിലെ മരണ നിരക്ക് 199ല്‍ നിന്ന് 149 ആയി കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 2018ല്‍ 149 പേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. ഇത് 120 ആയി കുറഞ്ഞു.
Post Your Comments