
തിരുവനന്തപുരം: നാസില്‍ അബ്ദുള്ളക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലെനെതിരേ നിയമ പോരാട്ടം നടത്താനാണ് നീക്കം. തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളികളായവരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തുഷാർ വ്യക്തമാക്കി.
Post Your Comments