ഗിരീഷ് എഡി സംവിധാനം ചെയ്ത് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനി വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അശ്വതി എന്നായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ശ്രീ രഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹോദരന്‍ ബിലഹരി സംവിധായകനാണ്. ‘പോരാട്ടം’, ‘അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബിലഹരി. ശ്രീ രഞ്ജിനിയുടെ അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്.
READ ALSO: ജമ്മു കാശ്മീർ ; യുഎൻ സമീപനത്തിന് മാറ്റമില്ല : പാകിസ്താന് കനത്ത തിരിച്ചടി
Post Your Comments