മഥുര: കേന്ദ്രസര്‍ക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. മഥുരയില്‍ ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പശുവെന്നും ഓം എന്നും കേള്‍ക്കുമ്പോള്‍ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണ് പോകുന്നതെന്ന് ചിലര്‍ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിന്നോട്ട് നടക്കലാകുന്നതെന്ന് മോദി ചോദിച്ചു. ഓം’ ഇല്ലെങ്കില്‍ ‘പശു’ എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോഴേക്കും കറണ്ടടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നു നില്‍ക്കുന്ന ചിലരുണ്ട് ഈ നാട്ടില്‍. നമ്മുടെ നാട് തിരിച്ച് പതിനാറാം നൂറ്റാണ്ടിലേക്കോ, പതിനേഴാം നൂറ്റാണ്ടിലേക്കോ ഒക്കെ പോവുകയാണെന്നാണ് ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് തോന്നുന്നത്. അവര്‍ നമ്മുടെ നാടിന്റെ നാശത്തിന്റെ കാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ചെക്ക് കേസില്‍ കുറ്റ വിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച കേരളത്തിലെത്തും
കന്നുകാലികളില്ലാത്ത ഒരു ഗ്രാമീണ സമ്ബദ് വ്യവസ്ഥയെക്കുറിച്ച് ആര്‍ക്കെങ്കിലും സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. ചടങ്ങില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മഥുരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ രണ്ടുമുതല്‍ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ഓരോരുത്തരും ഈ ദൗത്യത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിച്ചു.
ALSO READ: കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഓണം ആഘോഷിച്ച് മണിയാശാൻ
അതേസമയം, മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ഒവൈസി ചോദിച്ചു.
Post Your Comments