ജനീവ : ജമ്മു കാശ്മീർ വിഷയത്തിൽ പാകിസ്താന് വീണ്ടും കനത്ത തിരിച്ചടി. യുഎൻ സമീപനത്തിന് മാറ്റമില്ലെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി. ഇന്ത്യയും,പാകിസ്താനെയും സെക്രട്ടറി ജനറൽ ബന്ധപെട്ടു. അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം നിരാകരിച്ചു.
Stéphane Dujarric,Spox for UN Secretary-General on Kashmir: Our position on mediation has always remained the same. Secretary‑General has had contacts both with Govt of Pakistan&Govt of India. He saw PM of India at the sidelines of the G7.He had spoken to Pak Foreign Minister. pic.twitter.com/qYFHVjXMgN
— ANI (@ANI) September 11, 2019
കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമായിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭ നിർദേശിച്ചു. അല്ലെങ്കിൽ രണ്ടുരാജ്യങ്ങളും പരസ്പരം ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും ഇടപെടില്ലെന്നും യുഎന്‍ നേരത്തെ അറിയിച്ചിരുന്നു. ഈ നിലപാടില്‍ മാറ്റമില്ലെന്നാണ് ഇപ്പോഴും യുഎന്‍ വ്യക്തമാക്കിയത്.
ഇന്നലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നതടക്കമുള്ള പാക് വാദങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയിരുന്നു. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വിശദീകരിച്ചു.
Also read : കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Post Your Comments