ജനീവ: കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കശ്മീരിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതും ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും ഇന്ത്യയുടെ കടമയാണ്. ഇന്ത്യ ഭംഗിയായി അവ നിർവ്വഹിക്കുന്നുണ്ട്. മൗലികാവകാശങ്ങൾ എന്നത് ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ആശയമാണെന്നും ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പൂർണ്ണമായും ഭരണഘടനക്ക് വിധേയമായാണെന്നും ഇന്ത്യൻ പ്രതിനിധി വിജയ് താക്കൂർ സിംഗ് വ്യക്തമാക്കി.
Read also: കശ്മീർ വിഷയം : ചൈന-പാകിസ്താന്‍ സംയുക്ത പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്
രാജ്യത്താകമാനമുള്ള നിയമം ജമ്മു കശ്മീരിലും നടപ്പാക്കുകയാണ് ഞങ്ങൾ ചെയ്തത്. ഗാർഹിക പീഡനത്തിനെതിരായ നിയമവും, ശിശുസംരക്ഷണനിയമങ്ങളും, വിവരാവകാശവും, ജോലി ചെയ്യാനുള്ള അവകാശവുമടക്കമുള്ള പല നിയമങ്ങളും ജമ്മു കശ്മീരിൽ ബാധകമായിരുന്നില്ല. അവയെല്ലാം ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. മറ്റ് നിയമങ്ങളെപ്പോലെ തന്നെ കശ്മീരുമായി ബന്ധപ്പെട്ട ഈ നിയമഭേദഗതിയും തീർത്തും രാജ്യത്തിന്‍റെ ആഭ്യന്തരവിഷയമാണ്,. ഒരു രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്ന് ഇടപെടൽ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല. തീവ്രവാദത്തിന്‍റെ ഇരയായിരുന്നു എന്നും ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളർത്തുന്നവരാണ് മനുഷ്യാവകാശത്തിന്‍റെ യഥാർത്ഥ ലംഘകർ. ഇതിനെതിരെ ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല. തീവ്രവാദത്തെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താൻ ലോകം ഒന്നിച്ചു നിൽക്കണമെന്നും സമിതിയിൽ ഇന്ത്യ വ്യക്തമാക്കി.
Post Your Comments