ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ചൈന-പാകിസ്താന്‍ സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക് സന്ദര്‍ശന ശേഷമിറങ്ങിയ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു കശ്മീര്‍. ചൈന-പാകിസ്താന്‍ സാമ്ബത്തിക ഇടനാഴി പദ്ധതിയെക്കുറിച്ച് നിരന്തരം ആശങ്ക അറിയിച്ചതാണെന്നും മേഖലയിലെ പ്രശ്നത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തു പോരുന്നതാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്താനില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെ ഞായറാഴ്ചയാണ് കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയത്. പരസ്പര ബഹുമാനത്തോടെയും തുല്ല്യതയോടെയും പ്രശ്നം പരിഹരിക്കണമെന്നും അതിനായി പാകിസ്താന് എല്ലാ പിന്തുണയും നല്‍കുന്നു എന്നാണ് ചൈന പറഞ്ഞത്.
Post Your Comments