വാഷിങ്ടൻ: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബൊള്ട്ടണെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും യോജിക്കാനാവുന്നില്ല എന്ന വിശദീകരണത്തോടെ ബൊള്‍ട്ടനെ പുറത്താക്കിയ വിവരം ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ബൊൾട്ടന്റെ സേവനം ഇനി മുതൽ വൈറ്റ് ഹൗസിന് ആവശ്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അടുത്ത ആഴ്ച നിയമിക്കുമെന്നും ട്രംപ് അറിയിച്ചു. അതേസമയം, തലേന്നു തന്നെ പ്രസിഡന്റിനു താൻ രാജിക്കത്ത് നൽകിയിരുന്നുവെന്നും ‘ഇതേക്കുറിച്ച് നാളെ സംസാരിക്കാം’ എന്നുപറഞ്ഞ് അദ്ദേഹം തന്നെ മടക്കിയയച്ചെന്നും ബൊൾട്ടൻ ട്വിറ്ററിൽ കുറിച്ചു.
Read also: അഫ്ഗാനിസ്ഥാനും താലിബാനുമായി ഇനി ചർച്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്
I informed John Bolton last night that his services are no longer needed at the White House. I disagreed strongly with many of his suggestions, as did others in the Administration, and therefore….
— Donald J. Trump (@realDonaldTrump) September 10, 2019
I offered to resign last night and President Trump said, “Let’s talk about it tomorrow.”
— John Bolton (@AmbJohnBolton) September 10, 2019
Post Your Comments