ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പശുവിനെക്കുറിച്ചും ‘ഓം’ മിനെക്കുറിച്ചുമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയാണെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയിൽ തുടക്കം കുറിച്ച് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് പോകുന്നെന്ന് ചിലർ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിൻവാങ്ങലാകുന്നതെന്നും, ഇത്തരക്കാർ രാജ്യത്തിന്റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെതിരെ കോൺഗ്രസിനെ കൂടാതെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു ഒവൈസിയുടെ വിമർശനം.
Post Your Comments