ചെന്നൈ: യുവാവിനെ പട്ടാപ്പകല്‍ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദിച്ചു. മൂന്നാം വിവാഹത്തിന് ശ്രമിച്ച 26കാരനെയാണ് ഭാര്യമാര്‍ മര്‍ദിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അരവിന്ദ് എന്ന ദിനേശിനാണ് മര്‍ദനം ഏറ്റത്. 2016ല്‍ ആണ് പ്രിയദര്‍ശിനി എന്ന യുവതിയെഅരവിന്ദ് വിവാഹം കഴിക്കുന്നത്.വൈകാതെ പ്രിയദര്‍ശിനിയെ അരവിന്ദ് അവഗണിക്കാന്‍ തുടങ്ങി. അധികം വൈകാതെ പ്രിയദര്‍ശിനി തിരുപ്പൂരിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
പ്രിയദര്‍ശിനി പോയതോടെ അരവിന്ദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി മാട്രിമോണി സൈറ്റില്‍ പരസ്യം നല്‍കുകയും ചെയ്തു. ആദ്യവിവാഹം മറച്ചുവെച്ച് 2019ല്‍ വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ അനുപ്രിയ എന്ന യുവതിയെ അരവിന്ദ് വിവാഹം കഴിച്ചു. വൈകാതെ അനുപ്രിയയെയും അവഗണിക്കാന്‍ തുടങ്ങി. അരവിന്ദില്‍ നിന്ന് മാനസിക പീഡനംകൂടി ഏല്‍ക്കേണ്ടി വന്നതോടെ അനുപ്രിയ കരുരില്‍ ഉള്ള തന്റെ വീട്ടിലേക്ക് മടങ്ങി. ഇതോടെ അരവിന്ദ് മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി മാട്രിമോണി സൈറ്റില്‍ പരസ്യം നല്കി.
ഇതറിഞ്ഞ പ്രിയദര്‍ശിനിയും അനുപ്രിയയും അരവിന്ദിന്റെ ഓഫീസിലെത്തി ഇയാളെ ജോലിയില്‍നിന്ന് പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ കാണാനായി ഇവര്‍ ഓഫീസില്‍ എത്തി.എന്നാല്‍, ഇവരെ അകത്തേക്ക് കയറ്റി വിട്ടില്ല. ഇതോടെ ഗേറ്റിനു പുറത്ത് ഇരുവരും പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന്, ഗേറ്റിനു വെളിയിലെത്തിയ യുവാവിനെ മുന്‍ ഭാര്യമാരും അവരുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അരവിന്ദിനെ ഭാര്യമാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Post Your Comments