ന്യൂഡല്‍ഹി: ഭിന്ന ശേഷിക്കാരിയായ യുവതിയെ വിമാനത്താവള ജീവനക്കാരി അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്. ഭിന്നശേഷി അവകാശ പ്രവര്‍ത്തക കൂടിയായ വിരാലി മോദിയോടാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറിയത്. 13 വര്‍ഷമായി വീല്‍ ചെയറിലുള്ള വിരാലി ഇന്നലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വനിതാ കോണ്‍സ്റ്റബിള്‍ എഴുന്നേല്ക്കാന് ആവശ്യപ്പെട്ടത്.
തനിക്ക് എഴുന്നേല്ക്കാന് സാധിക്കില്ലെന്നു വിരാലി പറഞ്ഞപ്പോള്‍ നാടകം കളിക്കരുതെന്നു പറഞ്ഞ ഉദ്യോഗസ്ഥ മുതിര്‍ന്ന ഓഫിസറോടു പരാതിപ്പെടുകയും ചെയ്തു. വീല്‍ ചെയര്‍ കാര്‍ഗോയില്‍ ഏല്‍പ്പിച്ച ശേഷം വിരാലിയെ സീറ്റില്‍ ഇരുത്തുന്നതിനായി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പരിശോധനാ കൗണ്ടറില്‍ എത്തിയപ്പോഴാണ് വനിതാ കോണ്‍സ്റ്റബിള്‍ വിരാലിയോട് വീല്‍ചെയറില്‍ നിന്നും എഴുന്നേല്ക്കാന് ആവശ്യപ്പെട്ടത്. 2006ല്‍ നട്ടെലിനു ക്ഷതമേറ്റതു മുതല്‍ വീല്‍ചെയറിലാണ് വിരാലി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റില്‍ പോകുന്നതിനു വേണ്ടിയാണ് വിരാലി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.
“YOU HAVE TO STAND UP FOR SECURITY CHECKING! STOP DOING DRAMA!,” – The CISF at Delhi airport said this to me. @jayantsinha @CISFHQrs @DelhiAirport @debolin_sen @BookLuster @guptasonali PLEASE RT – THIS TREATMENT TOWARDS THE DISABLED IS RIDICULOUS pic.twitter.com/WGYFULblUm
— Virali Modi (@Virali01) September 9, 2019
വീല്‍ചെയര്‍ ഉപയോഗിക്കുന്നയാളാണെങ്കിലും നിരന്തരം വിദേശയാത്രകള്‍ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി തന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ അവരെ കാണിച്ചതായി വിരാലി സി.ഐ.എസ്.എഫിനു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. കോണ്‍സ്റ്റബിളിന്റെ പേരുകിട്ടിയില്ലെന്നും തര്‍ക്കത്തിനിടയില്‍ കൃത്യമായി പേരുകാണാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ വിരാലി വിശദീകരിച്ചിരുന്നു. ശേഷം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് എത്തി പരിശോധിച്ചശേഷം തന്നെ പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നും വിരാലി പറയുന്നു. സംഭവത്തില്‍ സി.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തന്നോട് മാപ്പ് പറഞ്ഞ വിവരം വിരാലി തന്നെയാണ് ട്വീറ്റ് ചെയ്തത്.
ALSO READ: മൂന്ന് വയസുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡിപ്പിക്കപ്പെട്ടതായി സൂചന, അമ്മയും രണ്ടാനച്ഛനും പിടിയിൽ
കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചും വിരാലി സമാനമായ സംഭവത്ത അഭിമുഖീകരിച്ചിരുന്നു. അന്നും ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിരാലിയോട് എഴുന്നേല്ക്കാന് പറയുകയും എഴുന്നേല്ക്കാന് സാധിക്കാത്ത വിരാലിയെ വനിതാ സേനാവിഭാഗത്തിലൊരാള്‍ തള്ളിയിടുകയും ചെയ്തിരുന്നു.
Post Your Comments