ദുബായ്: യുഎഇയിലേക്കുളള സ്വകാര്യ ഏജൻസിയുടെ മനുഷ്യക്കടത്ത് തുടരുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. പ്രമുഖ മാധ്യമമായ ന്യൂസ് ട്വന്റിഫോറിനോടാണ് യുവതി മനുഷ്യക്കടത്ത് സംബന്ധിച്ച വിവരം പങ്കുവെച്ചത്.
ALSO READ: ദുബായിലെ പ്രശസ്ത റേഡിയോ അവതാരക അന്തരിച്ചു
അജ്മാനിൽ നാൽപതോളം യുവതികൾ കുടുങ്ങിക്കിടക്കുകയാണെന്ന് യുവതി വെളിപ്പെടുത്തി. ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ഏജന്റുമാർ റിക്രൂട്ട്‌മെന്റ് തുടരുകയാണെന്നും യുവതി വ്യക്തമാക്കി.
സ്വകാര്യ ഏജൻസി മുഖേന ഒരു യുവതി തന്നെയാണ് ഇവരെ അജ്മാനിലേക്ക് കടത്തിയത്. അജ്മാനിൽ എത്തിച്ചതിന് ശേഷം യുവതിയെ മറ്റ് പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നതായും അവർ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് യുവതി രക്ഷപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. വീട്ടുജോലിക്കെന്ന വ്യാജേനയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അജ്മാനിലേക്ക് കടത്തുന്നത്. അധികവും സ്ത്രീകളാണ് തട്ടിപ്പിനിരയാകുന്നത്. കുടക് സ്വദേശിനിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു മാസത്തോളം അജ്മാനിൽ കഴിഞ്ഞതിന് ശേഷമാണ് യുവതി രക്ഷപ്പെടുന്നത്.
ALSO READ: കൊച്ചി വിമാനത്താവളത്തിൽ തീർഥാടകർ കുടുങ്ങി; സംഭവത്തിൽ ഏജൻസിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു
യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും അവരുടെ കുടുംബം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യുവതി പറഞ്ഞു. പണം നൽകി സംഭവം ഒതുക്കി തീർക്കാനാണ് ഏജന്റുമാർ ശ്രമിക്കുന്നതെന്ന് യുവതി പറഞ്ഞു.
Post Your Comments