കൊല്ലം: ട്രെയിന്‍ യാത്രക്കിടെ ദേഹാസ്വാാസ്ഥ്യമനുഭവപ്പെട്ട യുവാവ് ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഹോക്കി ദേശീയ ജൂനിയര്‍ ടീം മുന്‍ താരമായ കൊല്ലം പുലമണ്‍ സ്വദേശി മനുവാണ് ചികിത്സ കിട്ടാന്‍ വെകിയത് മൂലം മരിച്ചത്.
ALSO READ: ദുരിതത്തെ നേരിടുന്നതിൽ കേരളം കാണിച്ച മാതൃക ലോകശ്രദ്ധ നേടി; അത് നിലനിർത്തണമെന്ന് മുഖ്യമന്ത്രി
പോണ്ടിച്ചേരിയില്‍ പഠിച്ചിരുന്ന മനു സുഹൃത്തിനൊപ്പം ഓണത്തിന്റെ അവധിയ്ക്ക് നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ മനുവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍ സുഹൃത്ത് ടി ടി ആറിനെ സമീപിച്ചു. വിരുതാചലം റെയില്‍വേ സ്റ്റേഷനില്‍ മനുവിനെയും സുഹൃത്തിനെയും ഇറക്കിയെങ്കിലും ചികിത്സ സൗകര്യങ്ങള്‍ ഒന്നും അവിടെ ഒരുക്കിയിരുന്നില്ല.
മനുവിനെ എടുത്തുകൊണ്ടുപോകാന്‍ സ്‌ട്രെച്ചര്‍ പോലും ആദ്യം കിട്ടിയില്ല. 20 മിനിറ്റിലേറെ സമയം റെയില്‍വേ സ്റ്റേഷനില്‍ കിടത്തിയ ശേഷമാണ് ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെയുള്ളവ റെയില്‍വേ ഉദ്യോഗസ്ഥര്‍ ലഭ്യമാക്കിയത്. അപ്പോഴേക്കും മനുവിന്റെ മരണം സംഭവിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. കൃത്യ സമയത്ത് ചികിത്സാ കിട്ടാത്തതാണ് മരണകാരണം എന്നാരോപിച്ചാണ് ബന്ധുക്കള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച മൃതദേഹം സംസ്‌കരിച്ചു.
Post Your Comments