ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് അമിതമാകാതെ നിയന്ത്രിച്ച് നിർത്താനും നല്ല ആരോഗ്യത്തിനുമായി ചുവടെ പറയുന്ന അഞ്ചു ഭക്ഷണങ്ങൾ ശീലമാക്കു.
- ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഓറഞ്ചിലുണ്ടെന്നു കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.
- നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം, എന്നിവ ദിവസം നാലോ അഞ്ചോ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിൻ ഇ യും അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് പിടി നട്സ് കഴിച്ചാൽ അഞ്ച് ശതമാനത്തോളം എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനാകുമെന്ന് ഹാവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
- ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും ബീന്‍സ്, ആപ്പിള്‍, ക്യാരറ്റ് എന്നിവയിലും സോല്യുബിള്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നു.
- ദിവസവും ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുക. ഇത് ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പും നീക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതെന്നു അമേരിക്കൻ ജേണൽ ഓഫ് ക്ലീനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
- ഇലക്കറികൾ കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഭക്ഷണയിനമാണ്. എല്ലാതരം ഇലക്കറികളും കഴിക്കാം. ചീര, മുരിങ്ങയില എന്നിവ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുമെന്നു മിക്ക പഠനങ്ങളും വ്യക്തമാക്കുന്നു.
Also read : ഇവൾ ഞങ്ങളുടെ പൊന്നോമന, കണ്ണീരോടെ രോഹിതയുടെ അമ്മ സത്യഭാമ
Post Your Comments