Latest NewsKeralaNews

അധികചിലവ് വെട്ടിച്ചുരുക്കി, ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കി പിണറായി സർക്കാർ

തിരുവനന്തപുരം: അധികചിലവ് താങ്ങാൻ പറ്റാത്തതിനാൽ ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കിയിരിക്കുകയാണ് പിണറായി സർക്കാർ. ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും പി തിലോത്തമൻ പറഞ്ഞു.

ALSO READ: ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം കാണാൻ ബിസിസിഐ; പ്രമുഖ താരം ഓപ്പണറാകും

പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ സൗജന്യമായി റേഷന്‍ കൊടുക്കുന്നുണ്ട്. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്സിഡി ഇനങ്ങള്‍ നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് കിറ്റുകള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റടെത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വ്വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ അധിക ചിലവ് ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: രാജ്യദ്രോഹ കുറ്റം: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്ക് ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നതാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button